ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

                  എറണാകുളം ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗത്ത് കുന്നത്തുനാട് താലൂക്കില്‍ സ്ഥിതിചെയ്യുന്നതും 31.57ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണം വരുന്നതുമായ ഈ പഞ്ചായത്തില്‍ ഹിന്ദുമുസ്ളീംക്രിസ്ത്യന്‍ മതങ്ങളില്‍പെട്ടവര്‍ മതസൌഹാര്‍ദ്ദത്തോടെ അധിവസിക്കുന്നുമഹാഭാരതത്തില്‍ പാണ്ഡവന്‍മാരുടെ അജ്ഞാതവാസകാലത്ത് അരക്കില്ലം നിര്‍മ്മിച്ചതായി ഐതീഹ്യമുണ്ട്ആ അരക്കില്ലം കത്തിയതിനെത്തുടര്‍ന്ന് ഉണ്ടായതെന്ന് ഐതീഹ്യങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്ന കരിനിലങ്ങള്‍ ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഇപ്പോഴും ചരിത്രാവശിഷ്ടമായി നില നില്‍ക്കുന്നുനാടുവാഴിത്തം നിലനിന്നിരുന്ന കാലത്ത് കുറ്റവാളികളെ പാര്‍പ്പിക്കുന്നതിനുള്ള ഒരു സങ്കേതവും ശിക്ഷ നടപ്പാക്കിയിരുന്ന ഒരു കഴുമരവും ഈ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്നതായും അതുകൊണ്ട് ഈ സ്ഥലത്തിന് കഴുകമ്പലം എന്നു പേരു വന്നതായും പിന്നീടത് കിഴക്കമ്പലമായി പരിഷ്കരിക്കപ്പെട്ടതായും പറയപ്പെടുന്നുകുറ്റവാളികളെ വിലങ്ങ് വച്ച് വിചാരണ നടത്തിയിരുന്ന കളരിയ്ക്കല്‍ കോട്ട ഈ പഞ്ചായത്തില്‍ സ്ഥിതിചെയ്തിരുന്നുഈ പ്രദേശം വിലങ്ങ് എന്ന പേരില്‍ അറിയപ്പെടുന്നുകുറ്റവിമുക്തരാക്കപ്പെട്ടവരെ മോചിപ്പിച്ചിരുന്നതെന്ന് കരുതപ്പെടുന്ന മുറിവിലങ്ങ് എന്ന സ്ഥലവും അതേ നാമത്തില്‍ത്തന്നെ നിലകൊള്ളുന്നുപൌരാണിക കാലത്ത് ശ്മശാനങ്ങളില്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന വലിയ മണ്‍ഭരണികള്‍ ഓലിച്ചിറമലപൊയ്യക്കുന്നംമലഊരക്കാട്മല എന്നീ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്കിഴക്കമ്പലം പഞ്ചായത്തിലെ ഭൂരിഭാഗമായി വരുന്ന ഭൂപ്രദേശം ഭൂപരിഷ്ക്കരണം നടപ്പില്‍ വരുന്നതുവരെ കളത്തില്‍ കര്‍ത്താക്കന്‍മാര്‍, സ്വര്‍ണ്ണത്ത് മനവള്ളോപ്പിള്ളിമനഉള്ളൂര്‍ദേവസ്വംഅകവൂര്‍മന ചുരുക്കം ചില ഭൂവുടമകള്‍ എന്നിവരുടെ കൈവശമായിരുന്നുഅവര്‍ ഭൂമി കുടിയാന്‍മാര്‍ക്ക് പാട്ടത്തിനു നല്‍കി അമിതമായി പാട്ടം ഈടാക്കിയിരുന്നുഭൂപരിഷ്ക്കരണത്തോടെ ഭൂമികൈവശക്കാരനു ലഭിക്കുകയും അതോടെ ജന്‍മിത്വം അവസാനിക്കുകയും ചെയ്തുവിദ്യാഭ്യാസ രംഗത്ത് വളരെ മുന്നോക്കനിലയില്‍ എത്തിച്ചേര്‍ന്ന ജനവിഭാഗമാണ് ഇവിടെയുള്ളത്ഈ പഞ്ചായത്തില്‍ 5 വായനശാലകള്‍ പ്രവര്‍ത്തിക്കുന്നുദൃശ്യമാധ്യമ രംഗത്ത് നിലകൊള്ളുന്ന കലാ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ പ്രവര്‍ത്തനം വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്കിഴക്കമ്പലം പഞ്ചായത്തില്‍ ഒരു സിനിമ തിയറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.