ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ജിന്‍സി അജി

പ്രസിഡൻ്റ്

പ്രസീല എല്‍ദോ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീബ എ.ആര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിന്‍റ ആന്‍റണി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പിളി വിജില്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജി ടി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം:  കുന്നത്തുനാട് താലൂക്ക്, എറണാകുളം ജില്ല, കേരളം

വാര്‍ഡുകള്‍ -21

നിയമസഭ മണ്ഡലം-കുന്നത്തുനാട്

ലോകസഭ മണ്ഡലം- ചാലക്കുടി

വില്ലേജ്- കിഴക്കമ്പലം

ആകെ ജനസംഖ്യ-333636

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറണാകുളം ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗത്ത് കുന്നത്തുനാട് താലൂക്കില്‍ സ്ഥിതിചെയ്യുന്നതും 31.57ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണം വരുന്നതുമായ ഈ പഞ്ചായത്തില്‍ ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ മതങ്ങളില്‍പെട്ടവര്‍ മതസൌഹാര്‍ദ്ദത്തോടെ അധിവസിക്കുന്നു. മഹാഭാരതത്തില്‍ പാണ്ഡവന്‍മാരുടെ അജ്ഞാതവാസകാലത്ത് അരക്കില്ലം നിര്‍മ്മിച്ചതായി ഐതീഹ്യമുണ്ട്. ആ അരക്കില്ലം കത്തിയതിനെത്തുടര്‍ന്ന് ഉണ്ടായതെന്ന് ഐതീഹ്യങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്ന കരിനിലങ്ങള്‍ ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഇപ്പോഴും ചരിത്രാവശിഷ്ടമായി നില നില്‍ക്കുന്നു. നാടുവാഴിത്തം നിലനിന്നിരുന്ന കാലത്ത് കുറ്റവാളികളെ പാര്‍പ്പിക്കുന്നതിനുള്ള ഒരു സങ്കേതവും ശിക്ഷ നടപ്പാക്കിയിരുന്ന ഒരു കഴുമരവും ഈ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്നതായും അതുകൊണ്ട് ഈ സ്ഥലത്തിന് കഴുകമ്പലം എന്നു പേരു വന്നതായും പിന്നീടത് കിഴക്കമ്പലമായി പരിഷ്കരിക്കപ്പെട്ടതായും പറയപ്പെടുന്നു. കുറ്റവാളികളെ വിലങ്ങ് വച്ച്...

കൂടുതൽ വായിക്കുക